Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Rakesh K RMalayalam teacher
No reviews yet
മലയാളം മാതൃഭാഷയാണ്.അത് ജന്മം കൊണ്ട് ഏതാനും വർഷങ്ങളിൽ നമ്മൾ നേടുന്നു. അപ്പോൾ നമ്മുടെ ഭാഷപഠനം എന്നത് അതിലെ ആശയം, സൗന്ദര്യം അറിയുക എന്നതാണ്. ഓർമ വെച്ച നാൾ മുതൽ നമ്മൾ അറിഞ്ഞ ഭാഷ നമ്മൾ അക്ഷരലിപി കളിലൂടെ പുസ്തകത്താളുകളിൽ രേഖപ്പെടുത്തുമ്പോൾ നമുക്ക് മുൻപിൽ വിശാലമായ ഒരു പുതിയ ലോകം തുറക്കപ്പെടുകയാണ്. മലയാളം അർത്ഥസമ്പുഷ്ടവും ശക്തമായ അടിവേരുകളും ഉള്ള ഭാഷയാണ്. എണ്ണമറ്റ സാഹിത്യകൃതികളും ഗവേഷണഗ്രന്ഥങ്ങളും മലയാളഭാഷയിൽ രചിക്കപ്പെട്ടുണ്ട്. ചിരാമ കവി മുതൽ പുത്തൻ സാഹിത്യകാരന്മാർ വരെ ഇതിൽ ഉൾപ്പെടുന്നു. അവരിലൂടെ കടന്നുപോകുമ്പോൾ ആണ് നമ്മുടെ ഭാഷ വികസിക്കുന്നത്.അവ നമ്മളെ ജീവിതം എന്താണെന്ന് പഠിപ്പിക്കുന്നു. സ്നേഹം എന്താണെന്ന് പഠിപ്പിക്കുന്നു. ജീവിതവിജയത്തിന്റ മാർഗ്ഗരേഖ വരച്ചുകാട്ടുന്നു.ജീവിതപ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന് പഠിപ്പിക്കുന്നു. ജീവിത ഗന്ധിയായ ആശയങ്ങൾ ഉൾകൊള്ളാൻ ഉള്ള ഏറ്റവും മികച്ച മാധ്യമം മാതൃഭാഷയായ മലയാളമാണ്.അതിനാൽ മാതൃഭാഷ പഠനം എന്നാൽ നമ്മുടെ ഉന്മയെ സത്യത്തെ അറിയൽ ആണ്. എല്ലാവർക്കും നല്ല ഭാവി ആശംസിക്കുന്നു.
Subjects
Malayalam literature Beginner-Expert
Experience
No experience mentioned.
Education
Malayalam (Jun, 2000–Apr, 2003) from Uncty calicut