Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
SahanaMalayalam teacher
No reviews yet
അധ്യാപനം എന്നത് എനിക്ക് ഇഷ്ട്ടപ്പെട്ട മേഖലയാണ്. കുട്ടികളുമായി സംവദിക്കുവാനും സംസാരിക്കുവാനും വളരെയധികം എനിക്ക് ഇഷ്ട്ടമാണ്. മാത്രമല്ല ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ കുടുംബവും മാതാപിതാക്കളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വിദ്യാലയത്തിലാണ്. മാതാപിതാക്കൾ കഴിഞ്ഞാൽ അവന്റെ സമയത്തിന്റെ പകുതിയും അധ്യാപകരുടെ അടുത്ത് അവർ ചിലവഴിക്കുന്നത്. ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ വരദാനങ്ങൾ. അത്കൊണ്ട് തന്നെ നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവന്റെ സ്വഭാവരൂപീകരണത്തിന് വിദ്യാലയവും അധ്യാപകരും സുഹൃത്തുക്കളും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും അധ്യാപനത്തെ ഒരു പ്രസംഗരീതിയിൽ കൊണ്ടുപോകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുട്ടികളെ മനസ്സിലാക്കി അവരുടെ പഠന താല്പര്യങ്ങൾ വിലയിരുത്തി പഠിപ്പിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത്കൊണ്ട് തന്നെ കുട്ടികളുടെ താല്പര്യാർത്ഥം മറ്റു പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയായിരിക്കും പഠിപ്പിക്കുന്നത്. അതിനായി നൂതന സാങ്കേതിക വിദ്യകളും അതിനായി പ്രയോജനപ്പെടുത്തും.വിദ്യാഭാസത്തെ കച്ചവടവൽക്കരിക്കാതെ അതിനെ മൂല്യമുള്ളതാക്കാൻ ഞാൻ ശ്രമിക്കും
Subjects
Malayalam Grade 1-Grade 4
Experience
Aluva (Aug, 2023–Present) at No experience
Education
B. Ed (Jul, 2023–now) from Sree narayana training college okkal