Following details will be shared with the tutors you will contact:
Confirm to delete
Are you sure want to delete this?
Aswathi A VGood communication skill
No reviews yet
ഒരു ഓഫ്‌ലൈൻ/റെഗുലർ ടീച്ചർ ആയിരുന്നത് കൊണ്ട് തന്നെ വിദ്യാർത്ഥികളോടെല്ലാം ഒരു സുഹൃത്തിനെ പ്പോലെ ഇട പഴകുവാനും ഒരു ടീച്ചർ എന്ന നിലയിൽ പഠിപ്പിക്കുവാനും എനിക്ക് സാധിക്കും.പഠിപ്പിക്കുന്ന വിഷയത്തെ കുറിച്ചു മാത്രമല്ല ആ വിഷയവുമായി ബന്ധപ്പട്ട എല്ലാകാര്യങ്ങളും പറഞ്ഞു മനസിലാക്കുവാൻ സാധിക്കും. പഠനം ഒരുതരം ആസ്വാദന മാണ് ആസ്വദിപ്പിക്കുന്ന വ്യക്തി അധ്യാപികയും കൂടിയാകുമ്പോൾ പഠനം കൂടുതൽ എളുപ്പമാകാൻ സഹായിക്കും. അത്തരത്തിലുള്ള ഒരു പഠന രീതിയാണ് ഞാൻ മുന്നോട്ടുവയ്ക്കുന്നത്. തുടർ പഠനത്തിനു വേണ്ടിയും സാമൂഹിക നന്മയ്ക്കു വേണ്ടിയും നമ്മൾ നമ്മുടെ പഠനത്തിനെ ഉപയോഗിക്കേണ്ടതുണ്ട്. ഒരേസമയം നന്നായി എഴുതുവാനും അവതരിപ്പിക്കുവാനും ക്ലാസുകളിലൂടെ പരിശീലിപ്പിക്കുന്നു. സ്വയം കണ്ടെത്തലുകളും പുസ്തകങ്ങൾ വായിച്ചുള്ള അറിവ് നേടലും പ്രോത്സാഹിപ്പിക്കുന്നു. കേവലം ഒരു ക്ലാസ് എന്നതിനപ്പുറത്തേക്ക് സൗഹൃദം കൂടിയിരുന്ന് അറിവ് പങ്കുവെക്കുന്ന ഇടമായി നമ്മുടെ ക്ലാസ്സിനെ മാറ്റേണ്ടതുണ്ട്. പരസ്പരം അറിഞ്ഞും അറിവുകൾ കൈമാറിയും നാം വളരണം. അതിനായി ഓരോ വിദ്യാർത്ഥിയെയും സഹായിക്കുവാൻ ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് സാധിക്കും. കൂട്ടമായിരുന്നു പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായ രീതിയിലും പാഠങ്ങൾ എടുത്തു നൽകുവാൻ കഴിയും. നിരവധി കഥകളും കവിതകളും ലേഖനങ്ങളും നോവലുകളും പഠിച്ചു കൊണ്ട് ഒരു സംസ്കാരത്തെ മുഴുവൻ ആർജിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത്. ഓരോ വിദ്യാർത്ഥിയെ സംബന്ധിച്ചും ക്ലാസുകൾ ഓരോ ഉത്തമനായ പൗരനെ സൃഷ്ടിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു അതിനാൽ തന്നെ എന്റെ ഓരോ വിദ്യാർത്ഥിയും നല്ലൊരു മനുഷ്യനായി കൂടി വളർത്തിയെടുക്കുവാൻ ഒരു അധ്യാപിക എന്ന രീതിയിൽ ഞാൻ പരിശ്രമിക്കും പഠനം ഭാവിയിലേക്കും ഉപകരിക്കേണ്ടത് കൊണ്ടുതന്നെ പരീക്ഷകളെ മുൻനിർത്തിയുള്ള പഠനവും വിശകലനവും വളരെ വിപുലമായ രീതിയിൽ തന്നെ എടുക്കും. കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് പഠനത്തെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ശരിയായ പഠനരീതി എന്നിരിക്കെ എന്റെ ശ്രദ്ധയും ഈ രീതിയിൽ തന്നെ ആയിരിക്കും. ഓരോ വിദ്യാർത്ഥിയുടെയും ഒപ്പം നിന്ന് അവരെ ശ്രദ്ധാപൂർവ്വം അറിവിലേക്ക് നയിക്കുന്ന നല്ലൊരു ഞാൻ
Subjects
Social science Kerala Beginner-Expert
Malayalam literature Masters/Postgraduate
Experience
Lecturer in Malayalam (Jun, 2022–Mar, 2024) at Dr. Ambedkar women's college Pattambi
Education
Poat graduation in Malayalam (Jun, 2020–Oct, 2022) from Thunchath Ezhuthachan Malayalam University, Tirur