നമസ്കാരം, മലയാളം ടീച്ചർ ആണ്, ദ്രാവിഡ ഗോത്രത്തിലെ ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച മലയാള ഭാഷ പഠിപ്പിക്കാൻ സാധിക്കുന്നതിൽ എന്നും അഭിമാനം മാത്രം, 🙏, ഭാഷ അതിന്റെ മാധുര്യത്തോടെ അനുഭവത്തിലൂടെ പഠിക്കുകയാണ് വേണ്ടത്, എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം എന്ന് കവി പാടിയത് ഏറെ അർത്ഥവത്താണ്. മലയാള ഭാഷയെ അടുത്തറിയും തോറും അതിനോടുള്ള ആത്മ ബന്ധവും കൂടുകയാണ് ചെയ്യുന്നത്. മിണ്ടിതുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചു പൈതലിന്റെ ചുണ്ടിൽ അമ്മിഞ്ഞപാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരവും സമ്മേളിക്കുന്നു, മാതാവിന് തുല്യമാണ് നമ്മുടെ ഭാഷ. നമ്മുടെ സംസ്കാരം, ആചാരങ്ങൾ, എന്നിവയെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ ഭാഷക്ക് ഏറെ പ്രാധാന്യമുണ്ട്, ഒരു ജനതയുടെ മുഴുവൻ സ്വത്വത്തെയും അത് വെളിപ്പെടുത്തുന്നു, അതിനാൽ ഭാഷയെ ബഹുമാനിക്കുക, അടുത്തറിയുക, സ്നേഹിക്കുക, അതിലുപരി ഇനിയുള്ള തലമുറയിലേക്ക് അവ പകർന്നുകൊടുക്കുക, അങ്ങനെ ഭാഷയെ സംരക്ഷിക്കുക, ഇനിയുള്ള തലമുറ ഇങ്ങനെ ഒരു ഭാഷ ഉണ്ടായിരുന്നോ? എന്ന് ചോദിക്കാനുള്ള ഇട വരുത്താതെ ഭാഷയെ പകർന്നു നൽകുക 🙏
Experience
No experience mentioned.
Education
-
B. Ed malayalam (Jun, 2012–Dec, 2015) from mg university kottayam, kerala–scored A grade
-
MA malayalam (Jun, 2009–Dec, 2012) from mg university kottayam, kerala–scored A grade
-
TTC (Jun, 2007–Dec, 2009) from Pareeksha Bhavan–scored B+ grade
Fee details
₹8,000–10,000/month
(US$95.14–118.92/month)
Nil